കവി അനില്‍ പനച്ചൂരാന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു. കൊവിഡ് ബാധിച്ച് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഞായറാഴ്ച രാത്രി എട്ടരയോടെയാണ് അന്ത്യം. ആലപ്പുഴ ജില്ലയില്‍ കായംകുളത്ത് ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂരാന്‍ വീട്ടില്‍ ഉദയഭാനു-ദ്രൗപതി ദമ്പതികളുടെ മകനായി 1965ല്‍ നവംബര്‍ 2ന് അനില്‍ പി.യു എന്ന മലയാളികളുടെ പ്രിയ കവി അനില്‍ പനച്ചൂരാന്‍ ജനിച്ചു. മലയാളികളുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന നിരവധി കവിതകളും ഗാനങ്ങളും സമ്മാനിച്ചാണ് അനില്‍ പനച്ചൂരാന്‍ മടങ്ങിയത്. മായയാണ് ഭാര്യ. മൈത്രേയി, അരുള്‍ എന്നിവര്‍ മക്കളാണ്.