നടന്‍ ഓംപുരി അന്തരിച്ചു

മുംബൈ: പ്രശസ്ത സിനിമാ-നാടകനടന്‍ ഓംപുരി(66) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം. നാടകലോകത്തുനിന്നും സിനിമയിലേക്ക് എത്തിയ ഒംപുരി വാണിജ്യസിനിമകള്‍ക്ക് ഉപരിയായി കലാമൂല്യമുളള സിനിമകളുടെ പ്രചാരകന്‍ കൂടിയായിരുന്നു.

70കളിലെ സമാന്തരസിനിമയുടെ സവിശേഷ മുഖം കൂടിയായിരുന്നു മറാത്ത സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ഓംപുരിയുടെ സിനിമാ ജീവിതം. പാകിസ്താനി സിനിമയില്‍ അഭിനയിച്ചും ചരിത്രം സൃഷ്ടിച്ച അദ്ദേഹം അടുത്തിടെ പുറത്തിറങ്ങിയ ആടുപുലിയാട്ടം എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിരുന്നു.

LEAVE A REPLY