സംസ്ഥാനത്ത് കൊവിഡ് വൈറസില്‍ ജനിതകമാറ്റം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി

കണ്ണൂര്‍: കേരളത്തില്‍ നിന്നുള്ള കൊവിഡ് സാമ്പിളുകളില്‍ ജനിതകമാറ്റം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ. ജനിതകമാറ്റം സംഭവിച്ചാലും നമുക്ക് നേരിടാനാകും. വിദേശത്തുനിന്നും വരുന്നവരെ നിരീക്ഷിക്കും. നിലവില്‍ ആശങ്കപ്പെടേണ്ടകാര്യങ്ങളില്ല. ജാഗ്രത തുടരുകയാണ് വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് ഇതുവരെ ആറ് പേരിലാണ് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ആറുപേരും യു.കെയില്‍നിന്നും രാജ്യത്ത് എത്തിയവരാണ്.

LEAVE A REPLY