കോവിഡ് 19 – ക്ഷേമനിധി ബോർഡുകൾ തൊഴിലാളികൾക്കായി പ്രഖ്യാപിച്ച പ്രത്യേക സഹായ പദ്ധതികൾ

കോവിഡ് 19 ന്റെ സാഹചര്യത്തിൽ സംസ്ഥാനത്തെ ക്ഷേമനിധിബോര്‍ഡുകൾ തൊഴിലാളികൾക്കായി പ്രത്യേക സഹായ പദ്ധതികള്‍ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സഹായ പദ്ധതികളുടെ വിവരങ്ങൾ താഴെ കൊടുക്കുന്നു.

👉 അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്

ബാറുകളിലെ തൊഴിലാളികള്‍ക്ക് 5000 രൂപ ധന സഹായവും 10,000 രൂപ പലിശരഹിതവായ്പയും.

👉 മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്

* സ്റ്റേജ് ക്യാരേജ്/കോണ്‍ട്രാക്റ്റ് കാര്യേജ്, ബസ് തൊഴിലാളികള്‍ക്ക് 5000 രൂപ.

* ഗുഡ്സ് വെഹിക്കിള്‍ തൊഴിലാളികള്‍ക്ക് 3500 രൂപ.

* ടാക്സി തൊഴിലാളികള്‍ക്ക് 2500 രൂപ.

* ഓട്ടോറിക്ഷ / ട്രാക്ടര്‍ തൊഴിലാളികള്‍ക്ക് 2000 രൂപ.

* ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളികള്‍ക്ക് 1000 രൂപ.

👉 കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്

* പലിശരഹിത വായ്പയായി 10,000 രൂപ വീതം.

* ലോക്ക്ഡൗണ്‍ നീണ്ടുപോയാൽ 5000 കൂടി പ്രത്യേക വായ്പ.

👉 ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്

* വേതന നഷ്ടം പരിഹരിക്കുന്നതിന് വേതനം അഡ്വാന്‍സ്.

* എപ്രില്‍ 14നകം ബോണസ് ഇനത്തില്‍ 30 കോടി രൂപ.

👉 കേരള ഷോപ്സ് & കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്

* 1000 രൂപ വീതം ആശ്വാസ ധനം.

* ക്ഷേമനിധിയിലെ സജീവ അംഗങ്ങളാരെങ്കിലും കൊറോണ ബാധിതരായിട്ടുണ്ടെങ്കില്‍ അവര്‍ക്ക് 10,000 രൂപ ധനസഹായം.

* കൊറോണ സംശയിച്ച് വീട്/ആശുപത്രികളില്‍ ഐസോലേഷനില്‍ കഴിയുന്നവര്‍ക്ക് 5000 രൂപ സഹായം.

👉 കേരള നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്

* നിര്‍മാണ തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്കായി 200 കോടി രൂപയുടെ സഹായ പാക്കേജ്.

* രജിസ്റ്റര്‍ ചെയ്ത് 2 വര്‍ഷം പൂര്‍ത്തിയാക്കിയ, 2018ലെ രജിസ്ട്രേഷന്‍ പുതുക്കല്‍ നടത്തിയവർക്ക് 1000 രൂപ സഹായം.

👉 കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്

* കൊറോണ ബാധിതരായ അംഗങ്ങള്‍ക്ക് 7500 രൂപയുടെ അടിയന്തിര സഹായം.

* ഐസോലേഷനില്‍ കഴിയുന്ന അംഗങ്ങള്‍ക്ക് 1000 രൂപയുടെ ധനസഹായം.

👉 കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്

ഒരു തൊഴിലാളിക്ക് 750 രൂപ.

👉 ബീഡി-ചുരുട്ട് തൊഴിലാളിക്ഷേമനിധി ബോര്‍ഡ്

ഇന്‍കം സപ്പോര്‍ട്ട് സ്കീമില്‍ രണ്ട് കോടി രൂപ.

👉 പിന്നോക്ക വിഭാഗ കോര്‍പ്പറേഷന്‍
വായ്പാ തിരിച്ചടവിന് മൂന്നുമാസം വരെ മൊറോട്ടോറിയം.

മുടങ്ങുന്ന തിരിച്ചടവിന് അധിക ചാര്‍ജ് ഒഴിവാക്കി.

👉 കേരള അഡ്വക്കേറ്റ്സ് ക്ലര്‍ക്ക് ക്ഷേമനിധി

അംഗങ്ങള്‍ക്ക് 3000 രൂപ വരെ ആശ്വാസധനം.

LEAVE A REPLY