സംസ്ഥാനത്ത് സ്‌കൂളുകളിൽ ഏഴാം ക്ലാസ് വരെ അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്തെ സ്‌കൂളുകളിൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് അവധി പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് സ്‌കൂളുകളിൽ ഏഴാം ക്ലാസ് വരെ അവധി നല്കാൻ മന്ത്രിസഭ തീരുമാനമെടുത്തത്. അംഗൻവാടികൾക്കും അവധി ബാധകമാണെന്നും യോഗം അറിയിച്ചു. എന്നാൽ എട്ട്, ഒൻപത് ക്ലാസ്സുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല. കോളേജുകളിൽ പരീക്ഷ മാത്രം നടത്തും, ക്ലാസുകൾ നിർത്തിവെയ്ക്കാനും തീരുമാനമായി.