രാജ രവിവർമ്മ ചിത്രങ്ങളുടെ ഭംഗി പകർത്തി തെന്നിന്ത്യൻ താര സുന്ദരികൾ

രാജാ രവിവർമ്മ ചിത്രങ്ങളെ പ്രശംസിക്കാത്തവരായി ആരും തന്നെയില്ല. രവിവർമ്മ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ സ്വന്തം ചിത്രങ്ങൾ പങ്കുവെച്ച് തെന്നിന്ത്യൻ താരങ്ങൾ. ശോഭന,ലിസി,സാമന്ത,ശ്രുതി ഹാസൻ, രമ്യ കൃഷ്ണ, ഖുശ്ബു, ഐശ്വര്യ രാജേഷ് എന്നിവരാണ് രാജ രവിവർമ്മ ചിത്രങ്ങളിലെ മോഡലുകളുടെ ഭാവപ്പകർച്ചയിൽ എത്തിയിരിക്കുന്നത്.

ഫോട്ടോഗ്രാഫർ ജി വെങ്കട്ട് രാമൻ ആണ് രാജാ രവിവർമ്മ ചിത്രങ്ങളുടെ സൗന്ദര്യം തെന്നിന്ത്യൻ സുന്ദരികളിലൂടെ ക്യാമറയിൽ പകർത്തിയത്. ച്ചായാ ചിത്രങ്ങൾ എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള എഡിറ്റിംഗും വെങ്കട്ട് രാമന്റെ ചിത്രങ്ങൾക് കൂടുതൽ ഭംഗി നൽകിയിട്ടുണ്ട്.

താരങ്ങൾ പങ്കു വെച്ച ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി കഴിഞ്ഞു.