കൊച്ചിയില്‍ ഫെബ്രു 8, 9 തീയതികളില്‍ ഇന്റഗ്രേറ്റഡ് ഓങ്കോളജി ആഗോള സമ്മേളനം

കൊച്ചി: കൊച്ചിയില്‍ 2020 ഫെബ്രുവരി 8, 9 തീയതികളില്‍ നടക്കുന്ന ഇന്റഗ്രേറ്റഡ് ഓങ്കോളജി ആഗോള സമ്മേളനത്തില്‍ (ഐസിഐഒ 2020) കാന്‍സര്‍ ചികിത്സയില്‍ വഴിത്തിരിവാകുന്ന 25-ഓളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കുമെന്ന് സംഘാടകരായ ഗ്ലോബല്‍ ഹോമിയോപ്പതി ഫൗണ്ടേഷന്‍ (ജിഎച്ച്എഫ്) ഡോ. ശ്രീവല്‍സ് മേനോന്‍ പറഞ്ഞു. ഹോട്ടല്‍ ലെ മെറിഡിയനില്‍ നടക്കുന്ന സമ്മേളനം ഇത്തരത്തില്‍പ്പെട്ട ആദ്യത്തേതാകുമെന്നും ഓങ്കോളജിയിലെ മെഡിക്കല്‍, സര്‍ജിക്കല്‍, റേഡിയേഷന്‍, ഹേമറ്റോളജി, പിഡിയാട്രിക്, ഗൈനക്കോളജി തുടങ്ങിയ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് ലോകത്തിന്റെയും ഇന്ത്യയുടേയും വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ ഓങ്കോളജിസ്റ്റുകള്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചാള്‍സ് രാജകുമാരന്‍ സ്ഥാപിച്ച പ്രിന്‍സസ് ഫൗണ്ടേഷന്‍ ഓഫ് ഇന്റഗ്രേറ്റഡ് ഹെല്‍ത്ത് ചെയര്‍ ഡോ. മൈക്കല്‍ ഡിക്‌സണ്‍, ഡോ. മാന്‍ഫ്രെഡ് മുള്ളെര്‍, യുഎസ്; ഡോ. ഇയോഅന്നിസ് പാപാസോട്രിയു, ഗ്രീസ്; ഇന്ത്യയില്‍ നിന്നുള്ള ലോകപ്രസിദ്ധരായ ഡോ. ഐസക് മത്തായി, ലൂക് കൊടിനോ, ജയേഷ് വി സാംഗ്വി, ബഹറിനില്‍ നിന്നുള്ള അലിയ അല്‍മോയേദ് തുടങ്ങിയ പ്രമുഖരാണ് പ്രബനന്ധങ്ങള്‍ അവതരിപ്പിക്കുക. ഇന്ത്യയുടേയും കേരളത്തിന്റേയും വിവിധ ഭാഗങ്ങലില്‍ നി്ന്നുള്ള ആയിരത്തിലേറെ ഡെലിഗേറ്റുകളും സമ്മേളനത്തില്‍ പങ്കെടുക്കും. 12 പ്രധാന രോഗങ്ങളെ സംബന്ധിച്ച് ക്ലിനിക്കല്‍ യോഗാ പാഠങ്ങള്‍ അവതരിപ്പിക്കുന്ന യോഗ വിദഗ്ധരുടെ ക്ലാസുകള്‍ നടക്കുന്ന യോഗ ഹാള്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്നും ഡോ. മേനോന്‍ പറഞ്ഞു. ഇതാദ്യമായി സൈക്കോ-ഓങ്കോളജിയിലും ഒരു സെഷനുണ്ടാകും. ഡോ. സുരേന്ദ്രന്‍, ഒസാന്‍ ബക്‌സിവന്‍, ഡോ. വിധുബാല എന്നിവര്‍ പങ്കെടുക്കുന്ന ഈ സെഷന്‍ ഡോ. വീണാവാണി നല്ലേപാലി നയിക്കും. ഡോക്ടര്‍മാര്‍, ഗവേഷകര്‍, മെഡിക്കല്‍ വിദഗ്ധര്‍, ഓങ്കോളജി തല്‍പ്പരര്‍ തുടങ്ങിയവര്‍ക്ക് സമ്മേളനം ഏറെ ഉപകാരപ്രദമാവുമെന്നും ആയുഷ്-ട്രേഡിഷനല്‍ കോംപ്ലിമെന്ററി ആന്‍ഡ് ഓള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ (ടിസിഎഎം) മേഖലകളിലെ ഏറ്റവും നൂതന സാധ്യതകള്‍ സമ്മേളനം അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 6 ആണ്. രജിസ്‌ട്രേഷന് www.icio2020.com സന്ദര്‍ശിക്കുക.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഹോമിയോപ്പതി സംഘടനയാണ് ഗ്ലോബല്‍ ഹോമിയോപ്പതി ഫൗേേണ്ടഷന്. ഫൗണ്ടേഷന് 15 രാജ്യങ്ങളില്‍ അനുബന്ധ സ്ഥാപനങ്ങളും അംഗങ്ങളുമുണ്ട്.

കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ വകുപ്പ്, ആയുഷ്/ടിസിഎഎം മന്ത്രാലയം, ആയുഷ്/ടിസിഎഎം റിസര്‍ച്ച് കൗണ്‍സിലുകള്‍, കേരള, മഹാരാഷ്ട്ര സര്‍ക്കാരുകള്‍, നാഷനല്‍ ആയുഷ് മിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് സമ്മേളനം നടക്കുന്നത്.

LEAVE A REPLY