പി. എസ്. സി. പരിശീലന ക്ലാസുകളിലേക്ക് പട്ടികജാതി പട്ടിക വർഗ്ഗ വിദ്യാർത്ഥികളുടെ അപേക്ഷ സ്വീകരിക്കുന്നു

ആലുവ ഗവൺമെന്റ് എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ ഫെബ്രുവരി 24 നു ആരംഭിക്കുന്ന കേരള പി എസ് സി ലാസ്റ്റ് ഗ്രേഡ് സെർവന്റ്, പോലീസ് കോൺസ്റ്റബിൾ പരീക്ഷകൾക്കായുള്ള പരിശീലന ക്ലാസുകളിലേക്ക് അപേക്ഷ സ്വീകരിക്കുന്നു. എറണാകുളം,കോട്ടയം,ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലെ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കായാണ് പരിശീലന ക്ലാസുകൾ ആരംഭിക്കുന്നത്. ഫെബ്രുവരി 18 നു മുൻപ് രക്ഷിതാക്കളോടൊപ്പമെത്തി അപേക്ഷകൾ സമർപ്പിക്കേണ്ടതാണെന്ന് ട്രെയിനിങ് സെന്റർ അധികൃതർ അറിയിച്ചു.

ജാതി, വരുമാന സെർട്ടിഫിക്കറ്റുകൾ, എസ്.എസ്.എൽ.സി. ബുക്ക്, പി.എസ്.സി ഓൺലൈൻ അപേക്ഷ സമർപ്പിച്ചതിന്റെ പകർപ്പ്, ഒരു ഫോട്ടോ എന്നിവ അടങ്ങുന്ന അപേക്ഷ ആലുവ ഗവൺമെന്റ് എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 3.30 വരെ സമർപ്പിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: 0484 2623304

LEAVE A REPLY