ശശി തരൂരിന്റെ ബന്ധുക്കള്‍ പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്നവരെന്നു പറഞ്ഞ് ശ്രീധരന്‍പിള്ള ഷാള്‍ അണിയിച്ചു, പിന്നീടാണ് യഥാര്‍ത്ഥ ട്വിസ്റ്റ്, നാണം കെട്ട് ബിജെപി

കൊച്ചി: കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ബന്ധുക്കളെ ബിജെപിയില്‍ ചേര്‍ത്തതായി പ്രഖ്യാപിച്ച സംസ്ഥാന ബിജെപി നേതൃത്വം വെട്ടിലായി. തരൂരിന്റെ മാതൃസഹോദരിയടക്കം 14 പേര്‍ ബിജെപി അംഗത്വം സ്വീകരിക്കുന്നുവെന്നായിരുന്നു പ്രഖ്യാപനം. ഇവര്‍ക്ക് അംഗത്വം നല്‍കാന്‍ സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ എറണാകുളം ബിടിഎച്ചില്‍ യോഗവും സംഘടിപ്പിച്ചു. പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്നവരെന്നു പറഞ്ഞു ശ്രീധരന്‍ പിള്ള എല്ലാവരെയും ഷാള്‍ അണിയിക്കുകയും അംഗത്വ വിതരണം നടത്തുകയും ചെയ്തു.

എന്നാല്‍ പിന്നീടാണ് ബിജെപി വെട്ടിലായത്. ചടങ്ങിന് ശേഷം മാധ്യമങ്ങളെ കണ്ട തരൂരിന്റെ ബന്ധുക്കള്‍, തങ്ങള്‍ നേരത്തെ മുതല്‍ ബിജെപി അനുഭാവികളാണെന്നും ഇപ്പോള്‍ ഇങ്ങനെയൊരു ചടങ്ങ് എന്തിനാണു സംഘടിപ്പിച്ചതെന്ന് അറിയില്ലെന്നും പ്രതികരിച്ചു. ചടങ്ങ് സംഘടിപ്പിച്ചതിന്റെ ഉദ്ദേശ്യം സംഘാടകരോടുതന്നെ ചോദിക്കണമെന്നായിരുന്നു തരൂരിന്റെ മാതൃസഹോദരിയും ഒറ്റപ്പാലം സ്വദേശിനിയുമായ ശോഭനയുടെ പ്രതികരണം. ഇതോടെ നേതാക്കള്‍ ഇടപെട്ട് ഇവരെ മാധ്യമങ്ങളോടു സംസാരിക്കുന്നതില്‍നിന്നു തടഞ്ഞു. ശോഭനയെയും ഭര്‍ത്താവിനെയും പാര്‍ട്ടി നേതൃത്വം തെറ്റിദ്ധരിപ്പിച്ചു ചടങ്ങിന് എത്തിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.

LEAVE A REPLY