പതിയെ വളരുന്ന അർബുദകോശങ്ങൾക്കെതിരെ കീമോതെറാപ്പി ഫലപ്രദമല്ലെന്ന് പഠനം

പതിയെ വളരുന്ന അർബുദകോശങ്ങൾക്കെതിരെ കീമോതെറാപ്പി ഫലപ്രദമല്ലെന്ന് പഠനം. യുസിഎൽ, യേൽ സർവകലാശാലകളിൽ നടന്ന രണ്ട് പഠനങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കുടലിലെ അർബുദവുമായി ബന്ധപ്പെട്ട കോശങ്ങളിലാണ് ഗവേഷണം നടത്തിയത്. കീമോതെറാപ്പികൾ വേഗം വളരുന്ന കോശങ്ങളെ ലക്ഷ്യമിടുന്നതിനാൽ പതിയെ വളരുന്ന അർബുദകോശങ്ങൾ ഈ ചികിത്സയെ പ്രതിരോധിക്കാനാണ് സാധ്യതയെന്ന് പഠന റിപ്പോർട്ട് പറയുന്നു. അതിനാൽ കീമോതെറാപ്പി ആരംഭിക്കും മുൻപ് ഈ അർബുദകോശങ്ങളെ വേഗം വളരുന്ന സ്ഥിതിയിലെത്തിക്കാനുള്ള വഴികൾ കണ്ടെത്തേണ്ടതാണെന്ന് ഗവേഷകർ നിർദ്ദേശിക്കുന്നു.

LEAVE A REPLY