വാട്‌സാപ്പ് ഇനി മറ്റൊരാള്‍ അണ്‍ലോക്ക് ചെയ്യില്ല; പുതിയ ഫിംഗര്‍പ്രിന്റ് സംവിധാനം പുറത്തിറക്കി

വാട്ട്‌സ്ആപ്പ് പുതിയ അണ്‍ലോക്ക് സംവിധാനം പുറത്തിറക്കി. ഫിംഗര്‍പ്രിന്റ് അണ്‍ലോക്ക് സംവിധാനമാണ് ഔദ്യോഗികമായി പുറത്തിറക്കിയത്. നേരത്തെ ബീറ്റപതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ലഭിച്ചിരുന്ന പ്രത്യേകത ഇപ്പോള്‍ എല്ലാതരം ആന്‍ഡ്രോയ്ഡ് വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്കും ലഭിക്കും.

പുതിയ ഫീച്ചര്‍ എത്തുന്നതോടെ ഇതിന്റെ ആവശ്യം ഇല്ലാതാകും. കൂടുതല്‍ സുരക്ഷയും, വേഗതയും പുതിയ ഫീച്ചറിലൂടെ ലഭിക്കും എന്നാണ് വാട്ട്‌സ്ആപ്പ് ഇത് അവതരിപ്പിച്ച ബ്ലോഗിലൂടെ അവകാശപ്പെടുന്നത്.