മാലിന്യകൂമ്പാരത്തില്‍ സ്‌നൈപ്പര്‍ റൈഫിള്‍: ജമ്മുവില്‍ ജാഗ്രത

ജമ്മു കശ്മീരില്‍ എന്‍ഐഎ ആസ്ഥാനത്തിനു സമീപം സ്‌നൈപ്പര്‍ റൈഫിളില്‍ ഉപയോഗിക്കുന്ന ടെലിസ്‌കോപ്പ് കണ്ടെടുത്തു. ചൈനീസ് നിര്‍മ്മിത സ്‌നൈപ്പര്‍ റൈഫിള്‍ ടെലിസ്‌കോപ്പ് ആണ് കണ്ടെടുത്തത്. പിന്നാലെ ജമ്മു കാശ്മീരില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ആറ് വയസ്സുകാരന്‍ കളിക്കുന്നതിന് ഇടയില്‍ ജമ്മുവിലെ സിദ്രയില്‍ മാലിന്യ കൂമ്പാരത്തില്‍ നിന്നാണ് ടെലിസ്‌കോപ്പ് കണ്ടെടുത്തത് എന്നാണ് റിപ്പോര്‍ട്ട്. പൊലീസും സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും സംഭവം അന്വേഷിച്ചുവരികയാണ് ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൊലീസും സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിന്റെയും സംയുക്ത തെരച്ചിലാണ് മേഖലയില്‍ പുരോഗമിക്കുകയാണ്.