പിറവം പള്ളി കേസ്; യാക്കോബായ സഭ നല്‍കിയ തിരുത്തല്‍ ഹര്‍ജി പിന്‍വലിക്കുന്നു

കൊച്ചി: പിറവം പള്ളി കേസിലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ സഭ നല്‍കിയ തിരുത്തല്‍ ഹര്‍ജി പിന്‍വലിക്കുന്നു. സുപ്രീംകോടതി ഇന്ന് തിരുത്തല്‍ ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയത്. നേരത്തെ യാക്കോബായ വിഭാഗം നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ഇതിനുശേഷമാണ് തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ഹര്‍ജി പിന്‍വലിക്കാനുള്ള കാരണം യാക്കോബായ വിഭാഗം വ്യക്തമാക്കിയിട്ടില്ല. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഇന്ന് ഹര്‍ജി പരിഗണിക്കാനിരുന്നത്. തിരുത്തല്‍ ഹര്‍ജി പിന്‍വലിക്കാനുള്ള അപേക്ഷ ഈ ബെഞ്ച് പരിശോധിക്കും.

മലങ്കരസഭക്ക് കീഴിലുള്ള എല്ലാ പള്ളികളും 1934 ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണം എന്നായിരുന്നു ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റെ വിധി. അതിനെതിരെയാണ് യാക്കോബായ സഭ തിരുത്തല്‍ ഹര്‍ജി നല്‍കിയത്.

LEAVE A REPLY