കോഴിക്കോട്: മാവോയിസ്റ്റ് പ്രസ്ഥാനത്തിന് വെള്ളവും വളവും നല്‍കുന്നത് മുസ്ലീം ശക്തികളാണെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്. കോഴിക്കോട്ടെ പുതിയ സാന്നിധ്യം അതാണ് തെളിയിക്കുന്നത്. മാവോയിസ്റ്റുകളും മുസ്ലീം തീവ്രവാദ പ്രസ്ഥാനങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പൊലീസ് അന്വേഷിക്കണമെന്നും പി മോഹനന് ആവശ്യപ്പെട്ടു.
താമരശ്ശേരിയില്‍ കെഎസ്കെടിയു ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് സംഘടനയെ കുറിച്ചാണ് ആരോപണം എന്ന് വ്യക്തമാകാതെയായിരുന്നു പി മോഹനന്റെ പ്രസംഗം. സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണയുണ്ടെന്നും കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് വ്യക്തമാക്കിയിട്ടുണ്ട്.