കോടതി വിധിയറിയാന്‍ കണ്ണുംനട്ട് രാജ്യം; കണ്ണടച്ച് ധ്യാനനിരതനായി മോദി

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ സുപ്രീംകോടതി വിധിയ്ക്കായി രാജ്യമൊന്നടങ്കം ആകാംഷയോടെ കാത്തിരിക്കുമ്പോള്‍ ധ്യാനനിരതനായി മോദി. ഗുരുദാസ്പൂരിലെ ബാബാ നാനാക്ക് ഗുരുദ്വാരയില്‍ കണ്ണുകളടച്ച് ധ്യാനത്തിലിരിക്കുന്ന മോദിയുടെ ചിത്രങ്ങള്‍ പുറത്തുവന്നു.

 

 


ഇന്ത്യയിലെ ബാബാ നാനാക്ക് ഗുരുദ്വാരയും പാക്കിസ്ഥാനിലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയും തമ്മില്‍ ബന്ധിപ്പിക്കുന്ന കര്‍താര്‍പുര്‍ ഇടനാഴിയുടെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി ഗുരുദാസ്പൂരിലെത്തിയത്. ഗുരുദാസ്പൂര്‍ എംപി സണ്ണി ഡിയോളും കേന്ദ്രമന്ത്രി ഹര്‍ദീപ് പുരിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.