വിവാഹം എന്നത് വളരെയധികം ആഘോഷിക്കുന്നവരാണ് നമ്മള് മലയാളികള്‍. അതുപോലെ തന്നെ വിവാഹ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും നമ്മള് പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. എന്നാല്‍ വിവാഹവസ്ത്രത്തിന്റെ കാര്യത്തില്‍ ചില തെറ്റുകള്‍ സംഭവിക്കാറുണ്ട്. തിരക്കിലും സമ്മര്ദത്തിലുമൊക്കെ സംഭവിച്ചു പോകുന്നതാണിവ. ആ തെറ്റുകളാണിവ
സ്ത്രീകള്‍ കൂടുതല്‍ സമയമെടുത്താണ് വസ്ത്രങ്ങള്‍ വാങ്ങുന്നതെന്ന് പരാതി പറയുന്നവരുണ്ട്. എന്നാല്‍ സമയമെടുത്ത്, ശ്രദ്ധയോടെ തന്നെയാണ് വസ്ത്രം വാങ്ങേണ്ടത്. വിവാഹവസ്ത്രത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധയും സമയവും വേണം. നിങ്ങളുടെ ഇഷ്ടം നോക്കി, അനുയോജ്യമായത് തന്നെ എടുക്കാം. അതുപോലെ വിവാഹ വസ്ത്രം നേരത്തെ എടുത്ത് വെയ്ക്കരുത്. കാരണം കല്യാണ ദിവസമാകുമ്പോഴേക്ക് നമ്മുടെ അളവുകളില്‍ വ്യത്യാസം വരാം. അതിനാല്‍ വളരെ നേരത്തേ വിവാഹവസ്ത്രങ്ങള്‍ എടുത്തുവയ്ക്കരുത്.
ചിലര്‍ വിവാഹത്തിനു തലേദിവസം ട്രയല്‍ നോക്കും. എന്നാല്‍ കഴിവതും വിവാഹത്തിന് 3, 4 ദിവസം മുമ്പ് ട്രയല്‍ നോക്കുക. ലെഹംഗ പോലെയുള്ള വസ്ത്രങ്ങളാണെങ്കില്‍ സമയം എടുത്തു വേണം ശരിയാക്കി എടുക്കാന്‍. അതുകൊണ്ട് 3, 4 ദിവസം മുമ്പ് പരിശോധിച്ച് മാറ്റങ്ങള്‍ വേണമോ എന്ന് പരിശോദിക്കുക. ഏറ്റവും പ്രധാനം കംഫര്‍ട്ട് ആയിട്ടുള്ള വേഷങ്ങള്‍ എടുക്കുക എന്നതാണ്.