മുംബൈ: മഹാരാഷ്ട്രയിലെ അപ്രതീക്ഷിത രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അടിയന്തരയോഗം വിളിച്ചു. മുംബൈയിലെ പാര്‍ട്ടി ഓഫീസിലേക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോട് എത്താന്‍ ആവശ്യപ്പെട്ടു. ദേശീയ നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ.സി. വേണുഗോപാല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
അതേസമയം, എന്‍സിപി തലവന്‍ ശരത് പവാറും ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെയും ഉച്ചയ്ക്ക് 12.30ന് സംയുക്തമായി മാധ്യമങ്ങളെ കാണും. നേരത്തെ, ബിജെപിയെ പിന്തുണയ്ക്കാനുള്ള എന്‍സിപി നേതാവ് അജിത് പവാറിന്റെ തീരുമാനത്തെ വിമര്‍ശിച്ച് ശരത് പവാര്‍ രംഗത്തെത്തിയിരുന്നു. അജിത് പവാറിന്റെ തീരുമാനം വ്യക്തിപരമാണെന്നും താനറിഞ്ഞല്ല ഈ നീക്കമെന്നും ശരത് പവാര്‍ ട്വീറ്റ് ചെയ്തിരുന്നു.