സിഐഎസ്എഫില്‍ നിന്ന് വിരമിക്കുന്ന ഏഴ് നായ്ക്കള്‍ക്ക് മെഡലും സര്‍ട്ടിഫിക്കറ്റുകളും നല്‍കി ആദരിച്ചു

സിഐഎസ്എഫില്‍ എട്ട് വര്‍ഷം സേവനമനുഷ്ഠിച്ച വിരമിക്കുന്ന ഏഴ് നായ്ക്കള്‍ക്ക് മെഡലും സര്‍ട്ടിഫിക്കറ്റുകളും നല്‍കി ആദരിച്ച് സൈന്യം. നായയായി ജനിച്ചു, സൈനികനായി വിരമിച്ചു എന്നാണ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ സിഐഎസ്എഫ് കുറിച്ചിരിക്കുന്നത്. ഇവര്‍ക്ക് ഫലകങ്ങളും സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും നല്‍കി.

ചരിത്രത്തില്‍ ആദ്യമായിട്ടാണ് സൈനിക സേവനം നടത്തിയ നായ്ക്കള്‍ക്കായി ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചത്. ഏല്‍പ്പിക്കുന്ന ജോലിയോട് അവര്‍ പ്രകടിപ്പിക്കുന്ന സമര്‍പ്പണത്തെക്കുറിച്ചും ശ്രദ്ധയെക്കുറിച്ചും ചടങ്ങില്‍ സൈനികോദ്യോഗസഥര്‍ അഭിനന്ദിച്ച് സംസാരിച്ചു. നിസ്വാര്‍ത്ഥമായ സേവനം കാഴ്ച വച്ച നായ്ക്കളെ പ്രത്യേകം പരാമര്‍ശിക്കുകയും ചെയ്തു.