ബുള്‍ബുള്‍; ബംഗ്ലാദേശില്‍ 100,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു

ധാക്ക: ബുള്‍ബുള്‍ അതിതീവ്രമായി ബംഗാള്‍ തീരത്തേയ്ക്ക് നീങ്ങുന്നു. ഇതേതുടര്‍ന്നു ബംഗ്ലാദേശില്‍ 100,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ സമുദ്രത്തോട് ചേര്‍ന്ന് രൂപംകൊണ്ട ന്യൂനമര്‍ദമാണ് ബുള്‍ബുള്‍ ചുഴലിക്കാറ്റായി മാറി ബംഗാള്‍ തീരത്തേക്കു നീങ്ങുന്നത്. കാറ്റ് മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗമാര്‍ജിക്കും. ശനിയാഴ്ച രാത്രി ചുഴലിക്കാറ്റ് ബംഗ്ലാദേശ് തീരത്തെത്തുമെന്നാണ് റിപ്പോര്‍ട്ട്.