കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളായ അലനും താഹയ്ക്കും കോടതി ജാമ്യം നിഷേധിച്ചു. കേസിന്റെ തുടര്‍ അന്വേഷണത്തെ ഇതു ബാധിക്കുമെന്ന പ്രോസിക്യൂഷന്റെ വാദം ചൂണ്ടികാട്ടിയാണ് ജാമ്യം നിഷേധിച്ചത്.
പ്രതികള്‍ പുറത്തിറങ്ങിയാല്‍ അത് കേസിനെ ബാധിക്കുമെന്നും യുഎപിഎ നിലനില്‍ക്കുന്നതിനാല്‍ ജാമ്യം അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനാണ് ഇരുവരുടെയും ബന്ധുക്കളുടെ തീരുമാനം.