എറണാകുളം എംഎല്‍എയായി ടി.ജെ.വിനോദ് സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന മനു റോയിയെ 3,750 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് എറണാകുളം മണ്ഡലത്തില്‍ നിന്നു വിനോദ് വിജയിച്ചത്. ഡെപ്യൂട്ടി മേയര്‍ സ്ഥാനവും കൗണ്‍സിലര്‍ സ്ഥാനവും രാജിവെച്ചുകൊണ്ടാണ് ടി.ജെ വിനോദ് സത്യപ്രതിജ്ഞ ചടങ്ങിനെത്തിയത്.
തെരഞ്ഞെടുക്കപ്പെട്ട വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ പ്രശാന്ത്, കോന്നി എംഎല്‍എ കെ.യു ജനീഷ് കുമാര്‍, അടൂര്‍ എംഎല്‍എ ഷാനിമോള്‍ ഉസ്മാന്‍, മഞ്ചേശ്വരം എംഎല്‍എ എം സി.ഖമറുദീന്‍ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. പാലാ ഉള്‍പ്പെടെ ആറു മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുശേഷമുള്ള ആദ്യ സമ്മേളനമാണിത്.
മുന്‍ എംഎല്‍എ കെ വി തോമസിനെ തഴഞ്ഞാണ് ടി ജെ വിനോദിനെ കോണ്‍ഗ്രസ് എറണാകുളത്ത് കളത്തിലിറക്കിയത്. എറണാകുളം ഡിസിസി പ്രസിഡന്റായ ടി ജെ വിനോദിന്റെ ആദ്യ തെരഞ്ഞെടുപ്പാണിത്.
കെ വി തോമസ് കളത്തിലിറങ്ങുന്നതിനെതിരെ എറണാകുളം ഡിസിസിയില്‍ പോസ്റ്ററടക്കം പതിച്ച സാഹചര്യത്തിലായിരുന്നു ടി.ജെ വിനോദ് കളത്തിലിറങ്ങിയത്. യുഡിഎഫ് മുന്നണിയുടെ സുരക്ഷിത മണ്ഡലമായ എറണാകുളം കാത്തുസൂക്ഷിക്കാനും ടി.ജെ വിനോദിന് കഴിഞ്ഞു.