വേനല്‍ ചൂട് നേരിടാന്‍ എ.സിക്ക് പകരം കാറില്‍ ചാണകം മെഴുകി ഉടമ

വേനൽ ചൂടിനെ നേരിടാന്‍ പലവിദ്യകളും ആളുകള്‍ പ്രയോഗിക്കാറുണ്ട്. എന്നാല്‍ വ്യത്യസ്തമായ ഒരു പൊടിക്കൈ പ്രയോഗിച്ചിരിക്കുകയാണ് ഈ അഹമ്മദാബാദ് സ്വദേശിനി.

തന്റെ ടൊയോട്ട കൊറോള ഓള്‍ടിസ് കാറിനെ ചാണകം കൊണ്ട് പൊതിഞ്ഞാണ് അഹമ്മബാദ് സ്വദേശിനിയായ സെജല്‍ ഷാ വ്യത്യസ്തയാകുന്നത്. രൂപേഷ് ഗൌരംഗ ദാസ് എന്നയാളാണ് സെജല്‍ ഷായുടെ ചാണകത്തില്‍ പൊതിഞ്ഞ കാറിന്റെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

പോസ്റ്റ് ഇങ്ങനെ…:

‘ചാണകത്തിന്റെ ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും മെച്ചപ്പെട്ട ഉപയോഗമാണിത്. ഇത് അഹമ്മദാബാദിലാണ്. 45 ഡിഗ്രി ചൂടിനെ പ്രതിരോധിക്കാന്‍ സെജല്‍ ഷാ അവരുടെ കാറിനെ ചാണകംകൊണ്ടു പൊതിഞ്ഞിരിക്കുന്നു.” എന്നാണ് രൂപേഷ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.

വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ചാണകം ഒരു വിശുദ്ധവസ്തുവായാണ് കണക്കാക്കപ്പെടുന്നത്. ചൂടുകാലത്ത് ചൂടിനെ പ്രതിരോധിക്കുവാനും ചൂടുകാലത്ത് തണുപ്പിനെ പ്രതിരോധിക്കുവാനും ചാണകം വീടിന്റെ ഭിത്തിയില്‍ തേച്ച് പിടിപ്പിക്കുന്ന പതിവ് വടക്കേ ഇന്ത്യയില്‍ ഉണ്ട്.

LEAVE A REPLY