സഹമന്ത്രിമാര്‍ ഇവരൊക്കെ: വി.കെ സിംഗ് ഗതാഗത വകുപ്പില്‍, വി.മുരളീധരന് വിദേശകാര്യവും പാര്‍ലമെന്ററി കാര്യവും

ന്യുഡല്‍ഹി: രണ്ടാം എന്‍.ഡി.എ മന്ത്രിസഭയിലെ സഹമന്ത്രിമാരേയും വകുപ്പുകളും നിശ്ചയിച്ചു. കഴിഞ്ഞ മന്ത്രിസഭയില്‍ പ്രതിരോധവകുപ്പില്‍ സഹമന്ത്രിയായിരുന്ന ജനറല്‍ വി.കെ സിംഗ് ഇത്തവണ റോഡ് ഗതാഗതം, ദേശീയപാത മന്ത്രാലത്തിലെ സഹമന്ത്രിയായിരിക്കും. വി.മുരളീധരന്‍ വിദേശകാര്യമന്ത്രാലയത്തിലും പാര്‍ലമെന്ററി കാര്യവകുപ്പിലും സഹമന്ത്രി സ്ഥാനം ലഭിക്കും. മോഡി സര്‍ക്കാരില്‍ നിര്‍ണായക സ്ഥാനമാണ് മുരളീധരന് ലഭിച്ചിരിക്കുന്നത്.

മറ്റു സഹമന്ത്രിമാരും വകുപ്പുകളും ഫഗന്‍സിംഗ് കുലസ്‌തെ (സ്റ്റീല്‍), അശ്വിനി കുമാര്‍ ചൗബെ (ആരോഗ്യവും കുടുംബക്ഷേമവും), അര്‍ജുന്‍ റാം മെഗ്‌വാല്‍ (പാര്‍ലമെന്ററി കാര്യവും ഘന വ്യവസായം, പൊതു വ്യവസായം), കുഷ്ണന്‍ പാല്‍ (സാമൂഹ്യ നീതിയും ശാക്തീകരണവും), ദന്‍വെ റാവ സാഹെബ് (ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണം), കിഷന്‍ റെഡ്ഡി (ആഭ്യന്തരം), പര്‍ഷോത്തം രുപാല (കൃഷി, കര്‍ഷക ക്ഷേമം), രാംദാസ് അത്‌വലെ (സാമുഹ്യനീതി, ശാക്തീകരണം), സാധ്വി നിരജ്ഞന്‍ ജ്യോതി (ഗ്രാമീണ വികസനം).

ബബുല്‍ സുപ്രിയോ (പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാനം) ദോത്രേ സഞ്ജയ് ഷാംറാവു (മാനവ വിഭവ വികസനം, കമ്മ്യൂണിക്കേഷന്‍സ്, ഇലക്‌ട്രോണിക്‌സ് ആന്റ് വിവരസാങ്കേതിക വിദ്യ), അനുരാഗ് സിംഗ് താക്കൂര്‍ (ധനകാര്യം, കോര്‍പറേറ്റ് കാര്യം), അങ്കദി സുരേഷ് ചന്നബസാപ്പ (റെയില്‍വേസ്), സഞ്ജീവ് കുമാര്‍ ബല്യണ്‍ മൃഗപരിപാലനം, ക്ഷീരവികസനം, ഫിഷറീസ്), നിത്യാനന്ദ റായ് (ആഭ്യന്തരം), രത്തന്‍ലാല്‍ കട്ടാരിയ (ജല്‍ ശക്തി, സാമൂഹ്യനീതി, ശാക്തീകരണം), രേണുക സിംഗ് സരുത (ആദിവാസി ക്ഷേമം), സോം പര്‍കാശ് (കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീ),

രമേശ്വര്‍ തെലി (ഭക്ഷ്യ സംസ്‌കരണ വ്യവസായം), പ്രതാപ് ചന്ദ്ര സരാംഗി (സൂക്ഷ്മ, ചെറുകിട, ഇടത്തരം, വ്യവസായം, മൃഗപരിപാലനം, ക്ഷീരവികസനം, ഫിഷറീസ്), കൈലാഷ് ചൗധരി (കൃഷി, കര്‍ഷക ക്ഷേമം), ദെബാശ്രീ ചൗധരി (വനിതാ ശിളു വികസനം),