തിരുവനന്തപുരത്ത് ബാങ്ക് ജപ്തി ഭീഷണിയെ തുടര്‍ന്ന് അമ്മയും മകളും തീ കൊളുത്തി; മകള്‍ മരിച്ചു, അമ്മ ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം : നെയ്യാറ്റിന്‍കര മാരായമുട്ടത്ത് ജപ്തി നോട്ടീസിനെ തുടര്‍ന്ന് അമ്മയും മകളും ജീവനൊടുക്കി. മാരായിമുട്ടം സ്വദേശി വൈഷ്ണവി (19) ആണ് മരിച്ചത്. അമ്മ ലേഖയെ (40) 90 ശതമാനത്തോളം പൊള്ളലേറ്റ നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വൈകുന്നേരം മൂന്നു മണിയോടെ ആയിരുന്നു സംഭവം. നെയ്യാറ്റിന്‍കര കാനറ ബാങ്കില്‍ നിന്ന് അഞ്ചു ലക്ഷം രൂപയാണ് ആറു വര്‍ഷം മുന്‍പ് ഈ കുടുംബം എടുത്തിരുന്നത്. ഇതിനിടെ, വിദേശത്തായിരുന്ന ലേഖയുടെ ഭര്‍ത്താവ് ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് തിരികെ എത്തിയിരുന്നു. ഇതോടെ കുടുംബം ആകെ പരുങ്ങലിലായിരുന്നു.
ഇതിനിടെ, പലിശയുള്‍പ്പെടെ ആറു ലക്ഷത്തില്‍ എണ്‍പതിനായിരത്തോളം രൂപ തിരികെ അടക്കണമെന്ന തരത്തില്‍ ബാങ്കിന്റെ ഭാഗത്തു നിന്നുണ്ടായ നീക്കമാണ് ഇത്തരമൊരു ദാരുണ സംഭവത്തിന് ഇടയാക്കിയത്.

എന്നാല്‍, തങ്ങളുടെ ഭാഗത്തു നിന്നും യാതൊരു സമ്മര്‍ദ്ദവും ഉണ്ടായിട്ടില്ലെന്നാണ് ബാങ്ക് അധികൃതര്‍ നല്‍കുന്ന വിശദീകരണം.