കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാനതല സ്കോളർഷിപ്പുകൾക്ക് ഡിസംബർ 31 വരെ അപേക്ഷിക്കാം

കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ 2021-22 സംസ്ഥാനതല സ്‌കോളർഷിപ്പുകൾക്ക് വിദ്യാർഥികൾ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 31 വരെ നീട്ടി. സുവർണ്ണ ജൂബിലി മെറിറ്റ് സ്‌കോളർഷിപ്പ്, ഡിസ്ട്രിക്ട് മെറിറ്റ് സ്‌കോളർഷിപ്പ്, സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പ്, ഹിന്ദി സ്‌കോളർഷിപ്പ്, സംസ്‌കൃത സ്‌കോളർഷിപ്പ്, മുസ്ലീം/ നാടാർ സ്‌കോളർഷിപ്പ് ഫോർ ഗേൾസ്, മ്യൂസിക് & ഫൈൻ ആർട്‌സ് സ്‌കോളർഷിപ്പ് എന്നിവയ്ക്ക് അപേക്ഷിക്കാവുന്നതാണ്.

അർഹരായ വിദ്യാർഥികൾക്ക് www.dcescholarship.kerala.gov.in മുഖേന അപേക്ഷിക്കാവുന്നതാണ്. രജിസ്‌ട്രേഷൻ പ്രിന്റ് ഔട്ടും മറ്റ് രേഖകളും ജനുവരി 7 നുള്ളിൽ സ്ഥാപന മേധാവിക്ക് സമർപ്പിക്കണം. സ്ഥാപനമേധാവിയുടെ പരിശോധനയ്ക്ക് ശേഷം ജനുവരി 15 നുള്ളിൽ ഓൺലൈൻ വഴി അപേക്ഷകൾ അംഗീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9446096580, 9446780308, 0471-2306580 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

LEAVE A REPLY