ഇടുക്കി: തൊടുപുഴയില്‍ ഏഴുവയസ്സുകാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍. കുറ്റകൃത്യം മറച്ചുവയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. അമ്മയുടെ പങ്കാളി അരുണ്‍ ആനന്ദിന്റെ മര്‍ദ്ദനത്തിലാണ് കുട്ടി കൊല്ലപ്പെട്ടതെന്ന് തെളിഞ്ഞിരുന്നു. ഇയാള്‍ റിമാന്റിലാണ്.
തലച്ചോറിലെ രക്തസ്രാവം നീക്കുന്നതിനായുള്ള അടിയന്തര ശസ്ത്രക്രിയക്ക് ശേഷവും ആരോഗ്യനിലയില്‍ മാറ്റം വരാത്തരിനെ തുടര്‍ന്ന് ഏപ്രില്‍ 2റിനായിരുന്നു കുഞ്ഞ് മരണത്തിന് കീഴടങ്ങിയത്. തലച്ചോറിലേക്കുള്ള രക്തയോട്ടം പൂര്‍ണ്ണമായും നിലച്ചിരുന്നു. മസ്തിഷ്‌ക മരണം സംഭവിച്ചെങ്കിലും കുട്ടിയെ വെന്റിലേറ്ററില്‍ തുടരാന്‍ അനുദിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പത്താം ദിവസം മരണമെത്തി.
അമ്മയുടെ കാമുകനായ പ്രതി അരുണ്‍ ആനന്ദ് കുഞ്ഞിന്റെ തലയ്ക്കടിച്ചു. മര്‍ദ്ദനത്തില്‍ ശ്വാസകോശത്തിനും ഹൃദയത്തിനും വന്‍കുടലിനും തകരാറ് സംഭവിച്ചിരുന്നു. രണ്ട് കണ്ണും പുറത്തേക്ക് തള്ളി വന്ന നിലയിലായിരുന്നു..
അരുണ്‍ ക്രിമനല്‍ പശ്ചാത്തലമുള്ളയാളായിരുന്നു. മുന്‍കാലങ്ങളില്‍ ഇയാള്‍ നടത്തിയ ആക്രമണങ്ങള്‍ ആളുകളുടെ തലയ്ക്കടിക്കുന്ന വിധത്തിലാണ്. റിപ്പര്‍ മോഡല്‍ ആക്രമണ സ്വഭാവമാണ് അരുണ്‍ പ്രകടിപ്പിച്ചിരിക്കുന്നത്. കൊലപാതകം അടക്കം ആറ് കേസുകളില്‍ ഇതിന് മുന്‍പ് പ്രതിയായിട്ടുണ്ടെന്നാണ് തിരുവനന്തപുരത്തെ പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്.
കൊലപാതകം അടക്കം ആറ് കേസുകളില്‍ ഇതിന് മുന്‍പ് പ്രതിയായിട്ടുണ്ടെന്നാണ് തിരുവനന്തപുരത്തെ പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. മുന്‍പ് ബിയര്‍ കുപ്പിവെച്ച് സുഹൃത്തിനെ തലയ്ക്കടിച്ച് കൊന്ന കേസില്‍ ഇയാള്‍ ശിക്ഷിക്കപ്പെട്ടിരുന്നില്ല. ഈ കേസില്‍ കോടതി ഇയാളെ കുറ്റവിമുക്തനാക്കി. 2008ല്‍ തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. 2007ല്‍ ഒരാളെ മര്‍ദിച്ച കേസിലും പ്രതിയാണ് തിരുവനന്തപുരം നന്തന്‍കോട് സ്വദേശിയായ അരുണ്‍ ആനന്ദ്.
പ്രതി അരുണ്‍ ആനന്ദ് ക്രിമിനല്‍ സ്വഭാവമുള്ളയാളാണെന്നും ആയുധം കയ്യില്‍ സൂക്ഷിച്ചിരുന്നെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കുട്ടിയെ ആശുപത്രിയിലെത്തിച്ച പ്രതിയുടെ കാറില്‍ നിന്ന് മദ്യവും ഇരുമ്പ് മഴുവും കണ്ടെത്തി. ഇരുമ്പ് മഴു കണ്ടെത്തുകയും ചെയ്തു.
തൊടുപുഴയില്‍ സ്വന്തമായി വര്‍ക്ക് ഷോപ്പ് ഉണ്ടെന്നും ഭാര്യാ ഭര്‍ത്താക്കന്മാരാണെന്നും പറഞ്ഞാണ് യുവതിയും രണ്ട് മക്കളും സുഹൃത്തു അരുണ്‍ ആനന്ദും തൊടുപുഴ കുമാരമംഗലത്തെ വീട്ടില്‍ കഴിഞ്ഞ ഒരുമാസമായി വാടകക്ക് താമസിച്ചു വന്നത്. ഒരു വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ച യുവതി ഭര്‍ത്താവിന്റെ അടുത്ത ബന്ധുവായ അരുണിനൊപ്പം തിരുവനന്തപുരം നന്ദന്‍കോട് നിന്ന് ഒളിച്ചോടുകയായിരുന്നു. ആക്രമിക്കപ്പെട്ട ഏഴുവയസുകാരന്റെ അനുജന്‍ നല്‍കിയ മൊഴിയും അരുണിന് എതിരായിരുന്നു.
ഇളയകുട്ടി കട്ടിലില്‍ മൂത്രമൊഴിച്ചതിന്റെ പേരിലായിരുന്നു അമ്മയുടെ സുഹൃത്തായ ആനന്ദ ക്രൂരത പ്രവൃത്തിച്ചത്. ചവിട്ടി വീഴ്ത്തിയ ശേഷം എഴുന്നേറ്റ കുട്ടിയെ എടുത്തെറിഞ്ഞു. ഷെല്‍ഫില്‍ തലയിടിച്ചു വീണ കുട്ടിയെ താഴത്തിട്ട് വീണ്ടും ചവിട്ടി. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു മര്‍ദനം. തടയാന്‍ ശ്രമിച്ച തനിക്കും മര്‍ദനമേറ്റെന്ന് അമ്മയുടെ മൊഴിയും പൊലീസിന് കിട്ടിയിരുന്നു. മര്‍ദനം പതിവെന്നും പേടികൊണ്ടാണ് പുറത്തുപറയാത്തതെന്നുമായിരുന്നു യുവതിയുടെ മൊഴി.