കോവളം ചൊവ്വര 151ാം ബൂത്തില്‍ വോട്ടിങ് യന്ത്രത്തില്‍ ഗുരുതര പിഴവ്. കൈപ്പത്തിയില്‍ വോട്ടുചെയ്യുമ്പോള്‍ തെളിയുന്നത് താമര ചിഹ്നം. പിശക് ശ്രദ്ധയില്‍പ്പെട്ടത് 76പേര് വോട്ടുചെയ്തതിനുശേഷമാണ്. കോവളത്ത് ചൊവ്വര മാധവവിലാസം ബൂത്തിലാണ് സംഭവം. പ്രതിഷേധിച്ച് യുഡിഎഫ്, വോട്ടെടുപ്പ് നിര്‍ത്തിവച്ചു. വോട്ടിങ് യന്ത്രം ഉടന്‍ മാറ്റും. സംഭവം കോണ്‍ഗ്രസ് വളരെ ഗൗരവത്തിലാണ് എടുക്കുന്നത്. വളരെ കുറച്ചുപേര്‍ മാത്രമാണ് പരാതിയുമായി രംഗത്ത് വന്നത്.