കാലം ഒരുപാട് മാറി….സ്ത്രീകള്‍ക്ക് മാത്രമല്ല കുഞ്ഞുങ്ങള്‍ക്ക് ഇനി മുതല്‍ പുരുഷനും മുലയൂട്ടാം

മുലയൂട്ടല്‍ സ്ത്രീകള്‍ക്ക് മാത്രമല്ല ഇനി പുരുഷന്മാര്‍ക്കും സാധ്യമാകും.ആധുനിക ടെക്‌നോളജിയിലൂടെയാണ് പുരുഷന്മാര്‍ക്ക് മുലയൂട്ടല്‍ സാധ്യമാകുന്നത്. ജൈവ ശാസ്ത്രപരമായ യാതൊരു ബന്ധവും ഇതിനില്ല.

ഫാദേഴ്‌സ് നഴ്‌സിംഗ് അസിസ്റ്റന്റ് എന്ന് പേരിട്ടിരിക്കുന്ന പ്രത്യേക യന്ത്രത്തിന്റെ സഹായത്തോടെയാണ് പുരുഷന്മാര്‍ക്ക് മുലയൂട്ടല്‍ സാധ്യമാകുന്നത്. ജപ്പാനാണ് പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. ടെക്‌സാസില്‍ നടന്ന ഒരു ഫെസ്റ്റിവലിലാണ് ഇത് പ്രദര്‍ശിപ്പിച്ചത്. ഡെന്‍്സ്സു മാനുഫാക്‌ചേഴ്‌സ് എന്ന കമ്പനിയാണ് യന്ത്രം വികസിപ്പിച്ചിരിക്കുന്നത്.

യന്ത്രത്തില്‍ പാല്‍ നിറച്ച് കുട്ടിക്ക് മുലയൂട്ടുകയാണ് ചെയ്യുന്നത്. പുരുഷന്റെ ദേഹത്ത് ഘടിപ്പിച്ച് കുഞ്ഞിനെ മുലയൂട്ടാന്‍ യന്ത്രം സഹായിക്കുന്നു. അമ്മയും കുഞ്ഞും തമ്മിലുള്ള സ്‌കിന്‍ ടു സ്‌കിന്‍ സ്പര്‍ശനം ഇതിലൂടെ അച്ഛനും കുഞ്ഞുമായി ഉറപ്പ് വരുത്തുവാനാകുമെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നുണ്ട്.

ഒരു മാറിട ഭാഗത്ത് പാല്‍ സംഭരിയ്ക്കുകയും മറു ഭാഗത്ത് നിപ്പിളിലൂടെ പാല്‍ പുറപ്പെടുവിയ്ക്കുകയുമാണ് ഈ യന്ത്രം ചെയ്യുന്നത്. മാത്രമല്ല, കുഞ്ഞിന് പാലുകൊടുക്കുന്ന കൃത്യമായ സമയം ഇതില്‍ ഫീഡ് ചെയ്തു വയ്ക്കാനും പറ്റും. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് യന്ത്രം നിയന്ത്രിക്കാനും സാധിക്കും.