വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന മുറി തന്റെ താക്കോല്‍ കൊണ്ട് പൂട്ടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സ്ഥാനാര്‍ത്ഥി

തെലങ്കാന: തന്റെ താക്കോല്‍ ഉപയോഗിച്ചു വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന മുറി പൂട്ടുന്നതിനുള്ള അനുവാദം തേടി ബി.ജെ.പി സ്ഥാനാര്‍ത്ഥി. തെലങ്കാന നിസാമാബാദ് നിന്നും മല്‍സരിക്കുന്ന അരവിന്ദ് ധര്‍മപുരിയാണ് തരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ ഇങ്ങനെയൊരാവശ്യം മുന്നോട്ടു വെച്ചത്. വി.പി.പാറ്റ് അടക്കമുള്ള വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കാനാണ് അരവിന്ദ് തന്റെ താക്കോല്‍ ഉപയോഗിക്കണം എന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

നിലവിലെ എം.പിയായ കെ കവിതയാണ് അരവിന്ദിനെതിരെ മത്സരിക്കുന്നത്. ഇവര്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകളാണ്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മണ്ഡലമാണ് നിസാമാബാത്. അതുകൊണ്ടുതന്നെ ഓരോ ബൂത്തിലും 12 ഇലക്ട്രോണിക്ക് വോട്ടിങ് മിഷീനുകളാണ് ഉപയോഗിക്കുന്നത്.