പൂനെ: ഭാര്യ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തോറ്റതിന്റെ വിഷമത്തില്‍ ഭര്‍ത്താവ് വിജയിച്ച സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി. വാഹനാപകടത്തെ തുടര്‍ന്നുള്ള മരണമാണ് അന്വേഷണത്തിനൊടുവില്‍ കൊലപാതകമെന്ന് തെളിഞ്ഞത്.
പൂനെയിലാണ് സംഭവം. ബാലാസാഹെബ് സോപന്‍ വന്‍ഷീവ് എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ച്ച് 13നാണ് വന്‍ഷീവിന് അപകടം സംഭവിക്കുന്നത്. പ്രഭാത നടത്തത്തിനായി പോയ വന്‍ഷീവിനെ അതിവേഗത്തിലെത്തിയ ഒരു കാര്‍ പിന്നില്‍ നിന്ന് വന്ന് ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ വന്‍ഷീവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇതോടെ വന്‍ഷീവിന്റെ ഭാര്യ മീനാക്ഷി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇത് പ്രകാരം അന്വേഷണം നടത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വന്‍ഷീവിനെ ഇടിച്ച കാറില്‍ അവിനാഷും ഉണ്ടായിരുന്നതായി തിരിച്ചറിഞ്ഞത്.