തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായ കുട്ടി ലൈംഗീകമായും പീഡിപ്പിക്കപ്പെട്ടു

കൊച്ചി : തൊടുപുഴയില്‍ ഏഴു വയസ്സുകാരനെ മര്‍ദ്ദിച്ച പ്രതി കുട്ടിയെ ലൈംഗീകമായും പീഡിപ്പിച്ചുവെന്ന് പോലീസ്. പ്രതി അരുണ്‍ മയക്കുമരുന്നിനും അടിമ. ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തും.

ഇളയ കുട്ടിയെ മര്‍ദ്ദിച്ചതിന് പ്രത്യേകം കേസ് ചുമത്തും. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസ് അന്വേഷിക്കും.
അതേസമയം ക്രൂരമര്‍ദ്ദനമേറ്റ് തലയോട് പൊട്ടി മരണത്തോട് മല്ലടിക്കുന്ന ര്‍ഏഴ് വയസുകാരന് മസ്തിഷ്‌കമരണം സംഭവിച്ചെന്ന് പറയാറായിട്ടില്ലെന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ര്‍മാരുടെ സംഘം അറിയിച്ചു. കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താന്‍ വെന്റിലേറ്റര്‍ സഹായം തുടരുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

രാവിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കുട്ടിക്ക് മസ്തിഷ്‌കമരണം സംഭവിച്ചതായി പറഞ്ഞിരുന്നു. അതേസമയം കുട്ടി അതിജീവിക്കാനുള്ള സാധ്യത കുറവാണെന്ന് മെഡിക്കല്‍ സംഘത്തിന്റെ നിഗമനം