തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനും വിജയം ഉറപ്പ് എന്ന് തന്നെയാണ് പറയുന്നത്. കേരളത്തില്‍ ബിജെപി ഏറെ പ്രതീക്ഷ വയ്ക്കുന്ന മണ്ഡലവുമാണ് തിരുവനന്തപുരം. വീടു കയറി വോട്ടുറപ്പിക്കുന്നതിലും പ്രസംഗങ്ങളിലും മാത്രമൊതുങ്ങുന്നതല്ല തന്റെ പ്രചാരണമെന്ന് തെളിയിക്കാനുളള ശ്രമത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ കുമ്മനം രാജശേഖരന്.
ലോക കാലാവസ്ഥാ ദിനത്തില്‍ കുളം വൃത്തിയാക്കിയാണ് അദ്ദേഹം വ്യത്യസ്ഥനായത്. മരുതുംകുഴിയിലെ കുളത്തിലാണ് പ്രചാരണത്തിനിടെ കുമ്മനം ഇറങ്ങിയത്. കാവി മുണ്ട് മടക്കിക്കുത്തി വെള്ള ബനിയനില്‍ തനിനാടന്‍ ലുക്കില്‍ കുമ്മനം കുളത്തിലെ വെള്ളത്തിലേക്കിറങ്ങിയതോടെ പ്രവര്‍ത്തകര്‍ക്കും ആവേശമായി. ഇതോടെ അണികളും അദ്ദേഹത്തിനൊപ്പം കൂടി. ഈ ചിത്രങ്ങള്‍ അദ്ദേഹം ഫെയ്സ്ബുക്കില്‍ പങ്കുവച്ചതോടെ ബിജെപി പ്രവര്‍ത്തകരും ഇത് ഏറ്റെടുത്തു.
പിന്നീട് ചിറ്റാറ്റിന്‍കര കോട്ടൂര്‍കോണം കുളത്തിലെ ആമ്ബല്‍ വള്ളികളും മാലിന്യങ്ങളും നീക്കം ചെയ്യാനും അദ്ദേഹം സഹകരിച്ചു.കുളത്തിലെ വെള്ളത്തില്‍ മാത്രല്ല,കുളം പരിസരം വൃത്തിയാക്കാനും കുമ്മനം തയാറായി. എല്ലാം കഴിഞ്ഞ് രണ്ട് പ്ലാവിന് തൈകളും നട്ടശേഷമാണ് അദ്ദേഹം തിരിച്ചുപോയത്. ഫെയ്സ്ബുക്കില്‍ കുമ്മനം പങ്കുവെച്ച ചിത്രങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.