അഭിനന്ദന്റെ സൂപ്പർ മീശക്ക് ആരാധകരേറെ…മീശ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അഭിനന്ദന്റെ ‘ഗംഭീര’ മീശക്ക് ആരാധകരേറെ; സ്റ്റൈല്‍ ഏറ്റെടുത്ത് സോഷ്യൽ മീഡിയ എപ്പോഴും ഉയർത്തിപ്പിടിച്ച തല, കട്ടിയുള്ള ഗംഭീരമായ മീശ, അഭിമാനത്തോടെയുള്ള ചിരി. അഭിനന്ദനെ ഒരുതവണ കണ്ടവർ ഈ മുഖം മറക്കാൻ സാധ്യതയില്ല. ഇതിനകം തന്നെ അഭിനന്ദനും ആ ഗംഭീര മീശക്കും ആരാധകരായിക്കഴിഞ്ഞു.

ഫെബ്രുവരി 27ന് പാകിസ്താൻ പിടിയിലായി മാർ‌ച്ച് ഒന്നിന് വാഗ അതിർത്തി വഴി ഇന്ത്യൻ മണ്ണിലേക്കെത്തി അഭിനന്ദൻ. അതുവരെ വ്യക്തയില്ലാത്ത പഴയ ചിത്രങ്ങൾ മാത്രമാണ് പുറത്തുവന്നിരുന്നത്.

വാഗാ അതിർത്തിയിൽ നിന്നെത്തിയ ചിത്രങ്ങളിലാണ് ഇന്ത്യ, ഗാംഭീര്യത്തോടെ തലയുയർത്തി നിൽക്കുന്ന അഭിനന്ദനെ കണ്ടത്. ചിത്രങ്ങളിലെല്ലാം ആളുകൾ ആദ്യം ശ്രദ്ധിച്ചത് മീശ.

അമേരിക്കയിലെ പോലീസുകാരും, പട്ടാളക്കാരും ഇത്തരം മീശ പരീക്ഷിച്ചത് കാണാവുന്നത്. എന്തായാലും അഭിനന്ദന്‍ വര്‍ദ്ധമാന്‍ എന്ന പോരാളിക്ക് ഒപ്പം അദ്ദേഹത്തിന്‍റെ മീശയും ശ്രദ്ധേയമായിരിക്കുന്നു.