ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്… വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദേശം

ന്യൂഡൽഹി∙ ഭീകരാക്രമണ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെത്തുടർന്നു വ്യോമമേഖലയില്‍ ജാഗ്രതാനിർദ്ദേശം.
വിമാനത്താവളങ്ങളും വിമാനക്കമ്പനികളും സുരക്ഷ വര്‍ധിപ്പിക്കണമെന്നു നിർദേശം നൽകി.

എയര്‍പോര്‍ട്ട് കെട്ടിടങ്ങള്‍, വ്യോമതാവളങ്ങള്‍, ഹെലിപാഡുകൾ, ഏവിയേഷൻ ട്രെയിനിങ് കേന്ദ്രങ്ങൾ തുടങ്ങിയവക്ക് സുരക്ഷ വർധിപ്പിക്കണമെന്നാണ് നിർദ്ദേശം.മറ്റൊരു നിർദേശം ഉണ്ടാകുന്നതു വരെ ഇതുതുടരണമെന്നാണ് അറിയിപ്പ്.

സന്ദർശക പാസുകൾ വിതരണം ചെയ്യുന്നതു തൽക്കാലം നിർത്തിവയ്ക്കണമെന്നും നിർദേശമുണ്ട്.

മുംബൈ രാജ്യാന്തരവിമാനത്താവളത്തില്‍ ബോംബു ഭീഷണിയെത്തുടർന്നു സുരക്ഷാ ഉദ്യോഗസ്ഥർ രണ്ടാം ടെര്‍മിനല്‍ ഒഴിപ്പിച്ചു.