ഐക്യരാഷ്ര്ടസഭയേയും അമേരിക്കയേയും പിന്നിലാക്കി കേരളാ പോലീസ്; ട്രാഫിക്ക് ബോധവത്കരണത്തിനായുള്ള ഗുരു ആപ്പിന് അന്താരാഷ്ര്ട പുരസ്‌കാരം

ദുബായ്: ട്രാഫിക്ക് ബോധവത്കരണത്തിനായുള്ള ഗുരു ആപ്പ് ശ്രദ്ധേയം അന്താരാഷ്ര്ട നേട്ടത്തില്‍ കേരളാ പോലീസ്. ഭരണ നിര്‍വഹണ മികവിന്റെ ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ദുബായ് ലോക സര്‍ക്കാര്‍ ഉച്ചകോടിയിലാണ് കേരളാ പോലീസ് തിളങ്ങിയത്. ഉച്ചകോടിയില്‍ ഗുരു ആപ്പ് മികച്ച മൊബൈയില്‍ ആപ്ലിക്കേഷനുള്ള പുരസ്‌കാരവും ഏറ്റുവാങ്ങി.

സാങ്കേതിക വിദ്യയുടെയും വികസനത്തിന്റെയും മുന്‍നിരയിലുള്ള വിവിധ രാജ്യങ്ങളിലെ പ്രമുഖ സര്‍ക്കാര്‍ ആപ്പുകള്‍ പിന്തള്ളിയാണ് ആപ്പ് ഒന്നാം സ്ഥാനത്ത് എത്തിയത്. യു.എ.ഇ ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍നഹ്‌യാനില്‍ നിന്നും ആംഡ് പോലീസ് ബറ്റായിന്‍ ഡ.ഐ.ജി. പി. പ്രകാശ് പുരസ്‌കാരം ഏറ്റുവാങ്ങി.

കേരളാ പോലീസ് ഐക്യരാഷ്ര്ടസഭയുടേയും അമേരിക്കയുടേയും ആപ്പുകളെ അടക്കം പിന്നിലാക്കിയാണ് മുന്നില്‍ എത്തിയത് എന്നതാണ് ഏറ്റവും പ്രത്യേകത.