തിരുവനന്തപുരം: ശിവഗിരി ശ്രീനാരായണഗുരു തീര്‍ത്ഥാടന ടൂറിസം സര്‍ക്യൂട്ട് നിര്‍മ്മാണോദ്ഘാടനത്തിന് നിലവിളക്കിലെ തിരികളെല്ലാം ഒറ്റയ്ക്ക് കത്തിച്ചതില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ശിവഗിരിയില്‍ ഉദ്ഘാടന വേളയില്‍ മന്ത്രിക്കും എംപിക്കും അവസരം കൊടുക്കാതെ കണ്ണന്താനം എല്ലാ തിരിയും തന്നെ കത്തിച്ചുവെന്ന് വാര്‍ത്ത വന്നതോടെയാണ് മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിശദീകരണം നല്‍കിയിരിക്കുന്നത്.
ഒരു നല്ല കാര്യത്തിന്റെ ആരംഭം കുറിയ്ക്കാനായി നിലവിളക്ക് കൊളുത്തുമ്പോള്‍ അതിലെ എല്ലാ തിരികളും ഒരു വ്യക്തി തന്നെയാണ് തെളിയിക്കേണ്ടത് എന്നാണ് ശെഹന്ദവ ശാസ്ത്രങ്ങള്‍ പറയുന്നത്. ക്ഷേത്ര വിജ്ഞാന കോശത്തിലും ഇതിനെക്കുറിച്ച് ദീര്‍ഘമായി പ്രതിപാദിച്ചിട്ടുണ്ടെന്നും കണ്ണന്താനം വ്യക്തമാക്കുന്നു. വിളക്കിലെ ാദ്യ തിരി തെളിയിച്ച് വിശുദ്ധാനന്ത സ്വാമിജിക്ക് ദീപം നല്കുമ്പോള് അദേഹം അത് വാങ്ങാന്‍ വിസമ്മതിച്ചതായും ശുഭാരംഭത്തിനായി ഒരാള്‍ മാത്രം വിളക്ക് തെളിയിച്ചാല്‍ മതിയെന്നായിരുന്നു മറുപടിയെന്നും മന്ത്രി വ്യക്തമാക്കുന്നു.