പത്തനംതിട്ട : റാന്നി കീക്കൊഴൂരില്‍ അമ്മയുടെ മുന്നില്‍ വെച്ച് രണ്ട് കുട്ടികളെ അതി ദാരുണമായി വെട്ടി കൊലപ്പെടുത്തിയ കേസില്‍ പിതൃ സഹോദരന് വധശിക്ഷ. ഷിബു എന്ന തോമസ് ചാക്കോ (47)യ്ക്കാണ് പത്തനംതിട്ട അഡീഷണല്‍ ജില്ലാസെഷന്‍സ് കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്.
2013 ഒകേ്ടാബര്‍ 27നായിരുന്നു സംഭവം. രാവിലെ 7.30 മണിക്ക് വീട്ടില്‍ കടന്ന് വീട്ടുമുറ്റത്ത് മൂത്രമൊഴിച്ചുനിന്ന ഏഴുവയസ്സുകാരന് മെല്‍ബിനെ പ്രതി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച കുട്ടികളുടെ അമ്മയുടെ മുഖത്ത് മുളകുപൊടി വിതറിയശേഷം ദേഹോപദ്രവം ഏല്പിക്കുകയും തുടര്‍ന്ന് വീട്ടിനുള്ളില്‍ കടന്ന് മൂന്നുവയസ്സുകാരന് മെബിന്റെ കഴുത്തില്‍ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു.
പിന്നീട് കുപ്പിയില്‍ കരുതിയിരുന്ന ഡീസല്‍ താഴത്തെ നിലയിലെയും മുകളിലത്തെ നിലയിലെയും കിടപ്പുമുറികളില്‍ ഒഴിച്ച് തീയിട്ടശേഷം പ്രതി ആത്മഹത്യക്ക് ശ്രമിച്ചു എന്നാണ് പ്രോസിക്യൂഷന് കേസ്. കുട്ടികളുടെ പിതൃസഹോദരനായ പ്രതി കുടുംബവസ്തു തര്‍ക്കം കാരണം പിതാവുമായി പിണങ്ങി വാടകവീട്ടില്‍ കഴിയുകയായിരുന്നു.