ജനിച്ചയുടന്‍ വലിച്ചെറിഞ്ഞ കുഞ്ഞിനെ രക്ഷപ്പെടുത്തി. അഴുക്ക് വെള്ളെം ഒഴുകുന്ന ഓടയില്‍ കുടുങ്ങി കിടന്ന നിലയ്ക്കാണ് കുഞ്ഞിനെ കണ്ടെത്തിയത്. മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ നവജാതശിശുവിനെ രക്ഷപ്പെടുത്തിയെന്ന് പോലീസ് പറയുന്നു.
ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനിലാണ് സംഭവമുണ്ടായത്. ഡര്‍ബനിലെ ആല്‍ബെര്‍ട്ട് ലുതുലി സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലാണ് ഇപ്പോള്‍ കുഞ്ഞ്. കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ജനിച്ച ഉടനെ കുഞ്ഞിനെ ഓടയിലേക്ക് വലിച്ചെറിയുകയായിരുന്നു.
മൂന്ന് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് ഓടയില്‍ നിന്ന് രക്ഷിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. വഴിപോക്കരില്‍ ഒരാള്‍ കരച്ചില് കേട്ട് നോക്കിയപ്പോഴാണ് പൈപ്പിനുള്ളില്‍ കുടുങ്ങിയ നിലയില്‍ കുഞ്ഞിനെ കണ്ടെത്. ഉടന്‍ തന്നെ ഇവര്‍ പൊലീസില്‍ വിവരം അറിയിച്ചു. അഗ്നിശമന സേനയും പൊലീസും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. പൈപ്പ് മുറിച്ചാണ് കുഞ്ഞിനെ പുറത്തെടുത്തതെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.