കുണ്ടറ ബലാല്‍സംഗ കേസിലെ പ്രതി 13 വയസുകാരിയെയും ലൈംഗികമായി പീഡിപ്പിച്ചു

കൊല്ലം: കുണ്ടറ ബലാല്‍സംഗ കേസിലെ പ്രതി വിക്ടര്‍ ദാനിയേല്‍ (ഞണ്ട് വിജയന്‍)ബന്ധുവായ 13 വയസുകാരിയെയും ലൈംഗികമായി പീഡിപ്പിച്ചെന്ന് പൊലീസ്.പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കൊട്ടാരക്കര ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. 10 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായ പ്രതിയെ ഇന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

1