കൊല്ലം: ലൈംഗീക പീഡനത്തിന് ഇരയായി കുണ്ടറയില്‍ മരിച്ച പെണ്‍കുട്ടിയുടേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് വിശദമായ പരിശോധനയ്ക്ക് തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് അയച്ചു.കുട്ടി ലൈംഗീക ചൂഷണത്തിന് ഇരയായെന്നും അന്വേഷണം കാര്യക്ഷമമായാണ് മുന്നോട് പോകുന്നതെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു .പെണ്‍കുട്ടിയുടെ സഹോദരിയെ കൗണ്‍സിലിംഗിന് വിധേയയാക്കി കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കുന്നുണ്ട്.പെണ്‍കുട്ടിയുടെ അമ്മയടക്കം ഒന്‍പത് പേര് ഇപ്പോള്‍ കസ്റ്റഡിയിലുണ്ട്.