കൊച്ചി: കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതികള്‍ അഞ്ചുദിവസത്തിനകം കീഴടങ്ങണമെന്ന് ഹൈക്കോടതി.വൈദികരും കന്യാസ്ത്രീകളുമായ പ്രതികളെ അന്നേദിവസം തന്നെ കോടതിയില്‍ ഹാജരാക്കി ജാമ്യം നല്‍കണമെന്നും ഉത്തരവിലുണ്ട്.കേസില്‍ പ്രതിയായ വൈദികരെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്നും കുറ്റം മറയ്ക്കാന്‍ ശ്രമിച്ചെന്നുമാണ് കൂട്ടുപ്രതികള്‍ക്കെതിരായ ആരോപണം.ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന് ഫാ തോമസ് തേരകം, സിസ്റ്റര്‍ ഒഫീലിയ, സിസ്റ്റ!ര്‍ ബെറ്റി, തങ്കമ്മ എന്നിവരാണ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. പ്രതികളുടെ ഹര്‍ജിയില്‍ വാദം കേട്ട കോടതി അഞ്ച് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങാന്‍ നിര്‍ദേശിച്ചു.ഹാജരാകുന്ന അതേ ദിവസം തന്നെ മൊഴി രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കണം. കീഴക്കോടതി അന്നേദിവസം തന്നെ നാലുപേര്‍ക്കും ഉപാധികളോടെ ജാമ്യം നല്‍കണമെന്നും ഉത്തരവിലുണ്ട്.