തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് എന്‍സിപി നേതൃ യോഗത്തിന്റെ തീരുമാനം

തിരുവനന്തപുരം: ഗതാഗത മന്ത്രിസ്ഥാനത്ത് നിന്ന് രാജി വച്ച മന്ത്രി എകെ ശശീന്ദ്രന് പകരം തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് എന്‍സിപി. എന്‍സിപിയുടെ നിര്‍ണായക നേതൃ യോഗത്തിന്റെതാണ് തീരുമാനം. തീരുമാനത്തെ എകെ ശശീന്ദ്രനും അംഗീകരിച്ചു.തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് എന്‍സിപിപി നേതൃത്വം ആവശ്യപ്പെടും. എന്‍സിപിക്ക് ഇനി മന്ത്രി സ്ഥാനം കൊടുക്കേണ്ടെന്ന് സിപിഎം കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെ മന്ത്രി സ്ഥാനം ആവശ്യപ്പെട്ടതോമസ് ചാണ്ടി രംഗത്തു വന്നു.അന്വേഷണത്തിന് ശേഷം എകെ ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ ആ നിമിഷം ശശീന്ദ്രന് തിരിച്ചെത്താമെന്നും മന്ത്രി സ്ഥാനത് നിന്ന് മാറി നില്‍ക്കുമെന്നും തോമസ് ചാണ്ടി പ്രതികരിച്ചിരുന്നു.