കോട്ടയം: പാറമ്പുഴ കൂട്ടക്കൊല കേസില്‍ പ്രതി നരേന്ദ്രകുമാറിന ്‌കോട്ടയം പ്രിന്‍സിപ്പിള്‍ സെഷന്‍സ് കോടതി ജഡ്ജ് ശാന്തകുമാരി വധശിക്ഷ വിധിച്ചൂ. കൊലപാതകം അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കോടതി നിരീക്ഷിച്ചു. ഹൈകോടതിയുടെ അനുമതിയോടെ മാത്രമേ ശിക്ഷ നടപ്പാക്കാവൂ എന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പ്രതി ഫിറോസാബാദ് സ്വദേശി നരേന്ദ്ര കുമാര്‍ കുറ്റക്കാരനെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. 2015 മെയ് 16നാണ് പാറമ്പുഴ മൂലേപറമ്പില്‍ ലാല്‌സണ്‍, ഭാര്യ പ്രസന്നകുമാരി, മകന്‍ പ്രവീണ്‍ എന്നിവരെയാണ് നരേന്ദ്രകുമാര്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവര്‍ നടത്തിയിരുന്ന അലക്കു കടയിലെ തൊഴിലാളിയായിരുന്നു പ്രതി നരേന്ദ്രകുമാര്‍.