ചെന്നൈ : നാളെ നിയമസഭയില്‍ വിശ്വാസ വോട്ട് നേടാനിരിക്കെ എടപ്പാടി പളനിസാമി അണ്ണാ ഡിഎംകെ എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്ന കൂവത്തൂരിലെ റിസോര്‍ട്ടിലെത്തി തിരക്കിട്ട ചര്‍ച്ചയില്‍. ഒ.പനീര്‍ശെല്‍വം പക്ഷത്തേയ്ക്കുള്ള എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്കിന് തടയിടാനു്ള്ള നീക്കങ്ങളാണ് റിസോര്‍ട്ടില്‍ നടന്നുവരുന്നത്.
ഇതിനിടെ, കഴിഞ്ഞ പത്തു ദിവസത്തോളമായി റിസോര്‍ട്ടില്‍ കഴിഞ്ഞുവരുന്ന എംഎല്‍എമാരെ ശനിയാഴ്ച രാവിലെ മാത്രമേ മാറ്റുകയുള്ളൂ എന്നാണ് ലഭിക്കുന്ന വിവരം. റിസോര്‍ട്ടില്‍ എംഎല്‍എമാര്‍ക്കും പ്രമുഖ നേതാക്കള്‍ക്കും മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
രാവിലെ എംഎല്‍എമാരെ കാണാനെത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ റിസോര്‍ട്ടിലേയ്ക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കിയിരുന്