പ്രവാസികളുടെ ആവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കാൻ ജാതിമതരാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കുന്ന ദേശിയ ഗാന്ധിയൻ പ്രസ്ഥാനമാണ് ഏക്താ പ്രവാസി.ഇന്ത്യയിൽ നിന്നും പുറത്തു ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്ന ഇന്ത്യക്കാരുടെ കുട്ടായിമയായാണ് പ്രവർത്തിക്കുന്നത് ആയതുകൊണ്ടുതന്നെ ദേശിയ കാഴ്ചപ്പാടോടുകൂടെ ആണ് ഏകതാ പ്രവാസി പ്രവർത്തിക്കുന്നത്.കേരളത്തിന് മാത്രമായി പ്രതിവർഷം ഒരുലക്ഷം കോടി രൂപ വരുമാനം ഉണ്ടാക്കുമ്പോൾ പോലും പ്രവാസികളുടെ പ്രാഥമിക അവകാശങ്ങൾ പോലും നടപ്പിൽ വന്നിട്ടില്ല എന്നത് വേദനാജനകമാണ്.
ഈ വരുന്ന ഏപ്രിൽ 4 ന് ഡെൽഹിയിൽ ജന്തർ മന്ദിർ വെച്ച് ഏക്താ പ്രവാസിയുടെ അനീഷേധ്യനായ നേതാവ് പി.വി.രാജഗോപാൽജിയുടെ നേതൃത്വത്തിൽ കാലത്തു 9 മുതൽ വൈകുന്നേരം 5 വരെ താഴെപറയുന്ന 12 ഇന ആവശ്യങ്ങൾ ഉന്നയിച്ചു ഉപവാസ സത്യാഗ്രഹം ഇരിക്കാൻ പോകുകയാണ്.
1. പ്രവാസികളുടെ ഡാറ്റ ബാങ്ക് സൂക്ഷിക്കുക,ഇന്ത്യൻ എമ്പസി കമ്പ്യൂട്ടർവൽക്കരിക്കുക.
2. പ്രവാസി മരണപ്പെട്ടാൽ അവന്റെ ഭൗതികശരീരം ഇന്ത്യൻ എമ്പസിയുടെ ചിലവിൽ എത്രയും പെട്ടന്ന് നാട്ടിൽ എത്തിക്കുക.എയർ ഇന്ത്യയുടെ കാർഗോ തൂക്കി വിലയിടുന്ന മനുഷ്യാവകാശ ലംഘന നടപടി നിർത്തലാക്കുക.
3.റിക്രൂട്ട് ഏജൻസികളെ നിയന്ത്രിക്കുക,അംഗീകാരം ഇല്ലാത്ത റിക്രൂട്ട് ഏജൻസികളെ അടച്ചുപൂട്ടുക.
4.തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുക, വീട്ടു ജോലിക്കാരുടെ കാര്യത്തിൽ ഇന്ത്യൻ എമ്പസി പ്രത്യേകം ശ്രദ്ദിക്കുക,രണ്ടു വർഷം കഴിഞ്ഞിട്ടും നാട്ടിൽ പോകാത്ത പ്രവാസികളെ കുറിച്ച് അന്വേഷിക്കുക.
5.ശിക്ഷ കഴിഞ്ഞിട്ടും ജയിലിൽ കിടക്കുന്ന പ്രവാസികളെ നാട്ടിൽ എത്തിക്കുക, ലേബർ കേസിൽ നിയമ സഹായം അനുവദിക്കുക.
6.ഇന്ത്യൻ എമ്പസി സ്‌കൂൾ ഫീസ് വർദ്ധന നിയന്ത്രിക്കുക,പാവപ്പെട്ടപ്രവാസിയുടെ മക്കൾക്ക് നാട്ടിൽ വിദ്യാഭ്യാസ സബ്‌സീഡി അനുവദിക്കുക.
7.പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തുക.
8.ജി സി സി പ്രവാസികൾ കൂടുതലും തൊഴിലാളികൾ ആയതുകൊണ്ട് അവർ വീട്ടാവശ്യത്തിനായി കൊണ്ട് വരുന്ന ഗൃഹോപകരണങ്ങൾക്ക് എയർപോർട്ട് ടാക്സ് ഇളവ് അനുവദിക്കുക.
9.ഇന്റർനാഷണൽ ഹെൽപ്പ് ഡസ്‌ക്കും,ടോൾ ഫ്രീ കാൾ നമ്പറും സ്ഥാപിക്കുക.
10.നോർക്കയിൽ റൂട്ട്സ് എല്ലാ സംസ്ഥാനങ്ങളിലും ആരംഭിക്കുക,അതിൽ പ്രവാസലോകത്തെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കുക.
11.പ്രവാസികൾക്ക് വോട്ടവകാശം പരിഗണിക്കുക.
12.വിമാന കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കുക).,,,,
ഏകതാ പ്രവാസിയുടെ ഈ അവകാശ സമരത്തിൽ ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നായകന്മാരും(എം പി,എം എൽ എ,സംഘടന രാഷ്ട്രീയ നേതൃത്വങ്ങൾ) ജാതിമതരാഷ്ട്രിയ ബേദമന്യേ പങ്കെടുക്കുന്നു.ഏകതാ പ്രവാസിയുടെ സമര പ്രചരണാർത്ഥം എല്ലാ സംസ്ഥാനങ്ങളിലും പ്രചാരണ ജാഥ നടക്കും കേരളത്തിൽ കാസർക്കോട് മുതൽ കന്യാകുമാരി വരെ ഏകതാ പ്രവാസിയുടെ സംസ്ഥാന പ്രസിഡണ്ട് ശ്രീ സാദ്ദിഖ് കൊണ്ടോട്ടി നയിക്കുന്ന ജാഥ മാർച്ച് ആദ്യവാരം ആരംഭിക്കുന്നതാണ്.ഏകതാ പ്രവാസിയുടെ ദേശിയ ചെയർമാൻ റഹീം ഒലവക്കോട് സംസ്ഥാന പ്രസിഡണ്ട് സാദിഖ് കൊണ്ടോട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എബി ജോസ് എറണാകുളം ജില്ലാ പ്രസിഡണ്ട് ശ്രീജിത്ത് ആർ പുളിക്കൽ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു