മലയാളത്തിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ എല്ലാം സ്വന്തം പേരിലാക്കിയ ചിത്രമാണ് മോഹന്‍ലാല്‍ നായകനായി എത്തിയ പുലിമുരുകന്‍. വൈശാഖ് സംവിധാനം ചെയ്ത ചിത്രം 150 കോടിയും പിന്നിട്ടു. ചിത്രത്തിന്റെ ലൊക്കേഷനിലെ വീഡിയോ ക്ലിപ്പുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലെ ചര്‍ച്ചാ വിഷയം. അഭിനയസംബന്ധമായതല്ല ക്ലിപ്പുകള്‍.
കലാസംവിധായത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രമായിരുന്നു വൈശാഖിന്റേത്. പുലിമുരുകന്റെ സെറ്റൊരുക്കാന്‍ പ്രൊഡക്ഷന്‍ യൂണിറ്റ് അംഗങ്ങള്‍ക്കൊപ്പം അവരിലൊരാളായി നിന്ന് അധ്വാനിക്കുന്ന മോഹന്‍ലാലാണ് വീഡിയോയില്‍. ചിത്രത്തിലെ കഥാപാത്രത്തിന്റെ വേഷത്തില്‍ തന്നെയാണ് അദ്ദേഹം. ശാരീരികാധ്വാനമുള്ള ജോലിക്കിടെ അതുമിതുമൊക്കെ പറഞ്ഞ് ഒപ്പമുള്ളവരെ ആവേശപ്പെടുത്തുന്നുമുണ്ട് ലാല്‍.
താര ജാഡകള്‍ ഒന്നും ഇല്ലാതെ അണിയറപ്രവര്‍ത്തകരെ സഹായിക്കുന്ന ലാലിന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.