ചെന്നൈ : അഴിമതിക്കേസില്‍ വിധി വന്നിരിക്കുന്നു. ഇനി ശശികല ഉത്തരം പറയേണ്ടത് അമ്മയുടെ മരണത്തിനെന്ന് ചലച്ചിത്രതാരം ഗൗതമി. രണ്ടു കേസിലും ഒരേശിക്ഷ നല്‍കിയാല്‍ പോരെന്നും താരം ട്വിറ്ററില്‍ വ്യക്തമാക്കി.
ജയലളിതയുടെ മരണത്തിലെ ദുരൂഹതകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഗൗതമി പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്ക് കത്തയച്ചിരുന്നു. തുടര്‍ന്ന്, തന്റെ കത്തിനോട് പ്രതികരിക്കാതിരുന്ന പ്രധാനമന്ത്രിയെയും ഗൗതമി വിമര്‍ശിച്ചിരുന്നു.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ അണ്ണാ ഡി.എം.കെ. ജനറല്‍ സെക്രട്ടറി വി കെ ശശികല കുറ്റക്കാരിയെന്ന് വിധിച്ച സുപ്രീംകോടതി നാലുവര്‍ഷത്തെ തടവുശിക്ഷ ശരിവെക്കുകയായിരുന്നു.