തലച്ചോർ തിന്നുന്ന അമീബ ബാധിച്ച് യുവാവ് മരിച്ചു

ഫ്ലോറിഡ: ഫ്ലോറിഡയിൽ തലച്ചോറ് തിന്നുന്ന നെഗ്ലേരിയ ഫൗലേരി എന്ന അമീബ ബാധിച്ച് യുവാവ് മരിച്ചു. പൈപ്പ് വെള്ളത്തിൽ മൂക്ക് കഴുകിയതിനെ തുടർന്നാണ് അമീബ ശരീരത്തിൽ പ്രവേശിച്ചതെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. സംഭവത്തെ തുടർന്ന് ജനങ്ങളോട് അണുവിമുക്തമായ വെള്ളം ഉപയോഗിക്കണമെന്നും അത്യാവശ്യഘട്ടങ്ങളിൽ പൈപ്പ് വെള്ളം തിളപ്പിച്ച് ഉപയോഗിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. ചൂടുകാലത്ത് ശുദ്ധജലത്തിൽ കാണപ്പെടുന്ന ഏകകോശ സൂക്ഷ്മാണുവാണ് നെഗ്ലേരിയ ഫൗലേരി. മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്ന അമീബ പിന്നീട് തലച്ചോറിലേക്ക് നീങ്ങുകയും തുടർന്ന് ഇത് മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. തലവേദന, പനി, ഓക്കാനം, ഛർദ്ദി, സംസാരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് അണുബാധയുടെ പ്രാരംഭ ലക്ഷണങ്ങൾ.

LEAVE A REPLY