പുതുവത്സരാഘോഷത്തിനിടെ വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍

പാലക്കാട്: പുതുവത്സരാഘോഷത്തിനിടെ പാലക്കാട് വിദ്യാര്‍ത്ഥി കുത്തേറ്റുമരിച്ചു. കൊട്ടയം സ്വദേശി സുജിത്ത് ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

ഇയാളുടെ സുഹൃത്തും പ്ലസ്ടു വിദ്യാര്‍ത്ഥിയുമായ അഖിലിനെ ഗുരുതര പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാദേശിക സംഘര്‍ഷമാണ് ആക്രമണത്തിന് പിന്നലെന്നാണ് സൂചന. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.