വിവാഹപൂര്‍വ്വ സെക്സ് എന്നത് സമൂഹത്തില്‍ വലിയ വിവാദ വിഷയമാണെങ്കിലും ചില താരങ്ങള്‍ തങ്ങളുടെ അഭിപ്രായം വെട്ടിതുറന്നുപറയാന്‍ ധൈര്യം കാണിച്ചിട്ടുണ്ട്. അതില്‍ ഒടുവിലത്തെ നടിയാണ് ബോളിവുഡ് നടിയും മുന്‍ നടന് ശക്തികപൂറിന്റെ മകളുമമായ ശ്രദ്ധകപൂര്‍.
മുന്‍പ് ഇതേ വിഷയത്തില്‍ നടി ഖുശ്ബുവിന്റെ പ്രതികരണം വിവാദത്തിലായിരുന്നു. വിവാഹത്തിനു മുന്‍പ് സെക്സ് ചെയ്യുന്നതില്‍ താന്‍ ഒരു തെറ്റും കാണുന്നില്ലെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. ഇപ്പോള്‍ ശ്രദ്ധയും ഇതേ അഭിപ്രായവുമായി രംഗത്തു വന്നിരിക്കുകയാണ്.
നിലവില്‍ ബോളിവുഡ് നടന് ഫര്ഹാന് അക്തറുമായി ലിവിങ് റിലേഷനിലാണ് ശ്രദ്ധ കപൂര്‍. കുടുംബാംഗങ്ങളോട് വഴക്കിട്ടാണ് നടി ഫര്ഹാനൊടൊപ്പം താമസം തുടങ്ങിയത്.
തമിഴില്‍ സൂപ്പര്‍ ഹിറ്റായിരുന്ന മണിരത്നം ചിത്രം ഒകെ കണ്മണിയുടെ ഹിന്ദി റീമേക്ക് ഒക ജാനുവില്‍ ശ്രദ്ധയാണ് നായിക. ചിത്രത്തിന്റെ പ്രമേയം ലിവിങ് റിലേഷന്‍ഷിപ്പ് ആണ്. ഷാദ് അലിയാണ് ചിത്രത്തിന്റെ സംവിധാനം